ബി ജെ പി തെരഞ്ഞെടുപ്പ് സമിതിയില്‍ നിന്ന് അദ്വാനി പക്ഷക്കാരെ തഴഞ്ഞു

Posted on: July 2, 2013 8:56 am | Last updated: July 2, 2013 at 9:38 am

adwaniന്യൂഡല്‍ഹി: നരേന്ദ്രമോഡി അദ്ധ്യക്ഷനായ ബി ജെ പി തെരഞ്ഞെടുപ്പ് സമിതിയില്‍ നിന്ന് അദ്വാനി പക്ഷക്കാരെ തഴഞ്ഞു. മോഡിയുടെ വിശ്വസ്തരാണ് തെരഞ്ഞെടുപ്പ് സമിതിയില്‍ ഇടം പിടിച്ചിരിക്കുന്നത്. അമിത് ഷാ, വരുണ്‍ ഗാന്ധി, രാജിവ് പ്രതാപ് റൂഡി, മുക്താര്‍ അബ്ലാസ് നഖ്‌വി, ധര്‍മ്മേന്ദ്ര പ്രധാന്‍, മുരളീധര റാവു, രാം ലാല്‍, സുധാംശ് മിത്തല്‍, എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

മോഡി തെരഞ്ഞെടുപ്പ് സമിതി അദ്ധ്യനായതില്‍ പ്രതിഷേധിച്ച് അദ്വാനി പാര്‍ട്ടി പദവികള്‍ രാജി വെച്ചിരുന്നു. പിന്നീട് ആര്‍ എസ് എസ് ഇടപെട്ടാണ് അഡ്വാനിയെ കടുത്ത തീരുമാനങ്ങളില്‍ നിന്ന് പിന്‍തിരിപ്പിച്ചത്.