Connect with us

Sports

മൂന്നടിച്ച് മൂന്നാം വട്ടവും ബ്രസീല്‍

Published

|

Last Updated

ബ്രസീല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് കിരീടവുമായി

റിയോ ഡി ജനീറോ: മാറക്കാനക്ക് മറക്കാനാവാത്ത ഒരു രാത്രി സമ്മാനിച്ച് ബ്രസീല്‍ മൂന്നാം തവണയും കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ മുത്തമിട്ടു. നിലവിലെ ലോക ചാമ്പ്യന്‍മാരും യൂറോപ്യന്‍ ചാമ്പ്യന്‍മാരുമായ സ്‌പെയിനിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പിച്ചാണ് ബ്രസീല്‍ തങ്ങളുടെ നാലാം കോണ്‍ഫെഡറേഷന്‍സ് കപ്പ് സ്വന്തമാക്കിയത്. ഫ്രഡ് രണ്ടു ഗോളും സൂപ്പര്‍താരം നെയ്മര്‍ ഒരു ഗോളും നേടി. ഇതോടെ സ്‌പെയിനിന് കോണ്‍ഫെഡറേഷന്‍സ് കപ്പ് കിട്ടാക്കനിയായി തുടരുകയാണ്.

കളി തുടങ്ങി രണ്ടാം മിനുട്ടിലാണ് ഫ്രഡ് ആദ്യ ഗോള്‍ നേടിയത്. ഗോള്‍ മുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ നിലത്തുവീണ ഫ്രഡ് ബാള്‍ വലയിലേക്ക് തട്ടിയിടുകയായിരുന്നു. കളി ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനുട്ട് ബാക്കിയുള്ളപ്പോള്‍ പെനാല്‍റ്റി ബോക്‌സിന്റെ ഇടത്തേ മൂലയില്‍ നിന്ന് നെയ്മര്‍ അത്യുജ്ജ്വലമായ ഷോട്ടിനെ ഗോളി ഐകര്‍ കസിയ്യസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് കളി പുനരാരംഭിച്ച് രണ്ടാം മിനുട്ടില്‍ വീണ്ടും ഫ്രഡ് വല കുലുക്കി.

fred
കളി വാശിയായതോടെ പരുക്കന്‍ കളികളും പതുക്കെ പുറത്തുവന്നു. സ്‌പെയിനിന്റെ പ്രതിരോധക്കാരന്‍ പിക്വെ 68ാം മിനുട്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയും സെര്‍ജിയോ റാമോസ് ഒരു പെനാല്‍റ്റ് കിക്ക് പുറത്തേക്കടിക്കുകയും ചെയ്തതോടെ അക്ഷരാര്‍ത്ഥത്തില്‍ നാണം കെട്ട സ്‌പെയിന്‍ മറക്കാന്‍ മാത്രം ആഗ്രഹിക്കുന്ന ഒരു കളിയായി മാറി കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഇത്തവണത്തെ ഫൈനല്‍.
ഗോള്‍ഡന്‍ ബാള്‍ നെയ്മറിനും ഗോള്‍ഡന്‍ ബൂട്ട് സ്‌പെയിനിന്റെ ഫെര്‍ണാണ്ടോ ടോറസിനും ലഭിച്ചു. 5 ഗോളുകളാണ് ടോറസ് നേടിയത്. ബേരസീല്‍ ഗോളി ജൂലിയസ് സെസാര്‍ ഗോള്‍ഡന്‍ ഗ്ലൗസ് സ്വന്തമാക്കി.

തുടര്‍ച്ചയായി 29 മത്സരത്തില്‍ തുടര്‍ച്ചയായി വിജയിച്ചുവന്ന സ്‌പെയിന്‍ ഇതോടെ തോല്‍വിയറിയുകയും ചെയ്തു. ആദ്യമായാണ് സ്‌പെയിന്‍ കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഫൈനലില്‍ എത്തുന്നത്.

ഇതിന് മുമ്പ് 2009, 2005, 1997 എന്നീ വര്‍ഷങ്ങളിലുമാണ് ബ്രസീല്‍ കിരീടം നേടിയത്.

                                                                                                                ———————

cavani

ഗോള്‍ നേടിയ കവാനി

തോറ്റവരില്‍ ജയിച്ചവരായി അസൂറിപ്പട

സെമിയില്‍ തോറ്റ വര്‍ക്കുള്ള ലൂസേഴ്‌സ് ഫൈനലില്‍ ഇറ്റലി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഉറുഗ്വയെ തോല്‍പ്പിച്ചു. ഫൈനലിന്റെ പ്രഭയില്‍ ഒളി മങ്ങിയ മത്സരത്തില്‍ നിശ്ചിത നിശ്ചിത സമയത്തും അധികസമയത്തും രണ്ടു വീതം ഗോളടിച്ച് സമനിലയിലായ ശേഷം പെനാല്‍റ്റിയിലൂടെയാണ് വിജയിയെ തീരുമാനിച്ചത്.

ഉറുഗ്വെയുടെ രണ്ടുഗോളും നേടിയത് സൂപ്പര്‍ താരം എഡിന്‍സണ്‍ കവാനിയാണ്. ഡേവിഡെ അസ്‌റ്റോറി, അലസ്സാന്‍ഡ്രോ ഡിയമാന്റി എന്നിവരാണ് ഇറ്റലിയുടെ ഗോളുകള്‍ നേടിയത്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എതിരാളികളുടെ മൂന്നു കിക്കുകള്‍ തടുത്തിട്ട സൂപ്പര്‍ ഗോളി ലിയാന്‍ ലൂയിജി ബഫോണ്‍ ആണ് ഇറ്റലിയുടെ രക്ഷകനായത്.

Latest