പ്രയാഗ് തീയറ്റര്‍ തകര്‍ത്തു

Posted on: June 15, 2013 1:40 am | Last updated: June 15, 2013 at 1:40 am

പരപ്പനങ്ങാടി: സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ ക്യൂബ് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ക്ഷുഭിതരായ കാണികള്‍ തീയറ്റര്‍ തകര്‍ത്തു. പരപ്പനങ്ങാടിയിലെ പ്രയാഗ് തീയറ്ററാണ് കാണികള്‍ കയ്യേറ്റം ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമായ എ ബി സി ഡി ആദ്യ പ്രദര്‍ശനം നടക്കുന്നതിനിടെയാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. പോലീസില്‍ വിവരം അറിയിച്ചെങ്കിലും എത്താന്‍ വൈകി. അപ്പോഴേക്കും കാണികള്‍ തീയറ്റര്‍ തകര്‍ത്തിരുന്നു.