ജിസിസിയില്‍ നിന്ന് തൊഴിലാളികള്‍ പ്രതിവര്‍ഷം അയക്കുന്നത് 2.9 ലക്ഷം ദിര്‍ഹം

Posted on: May 16, 2013 8:55 pm | Last updated: May 16, 2013 at 8:43 pm
SHARE

അബുദാബി: വിദേശ തൊഴിലാളികള്‍ ജി സി സിയില്‍ നിന്ന് പ്രതിവര്‍ഷം 2,94,00 കോടി ദിര്‍ഹം നാട്ടിലേക്ക് അയക്കുന്നുണ്ടെന്നും ഇത് നാടിന്റെ വികസനത്തെ സഹായിക്കുന്നുണ്ടെന്നും വിലയിരുത്തല്‍. ‘സുസ്ഥിര വികസനത്തിന് തൊഴില്‍ സഞ്ചാരം’ എന്ന വിഷയത്തില്‍ സെമിനാറിലാണ് വിലയിരുത്തല്‍.
യു എ ഇയില്‍ നിന്ന് 7,000 കോടി ദിര്‍ഹം പുറം രാജ്യങ്ങളിലെത്തുന്നു. അതേ സമയം വിദേശ തൊഴിലാളികള്‍ ജി സി സിയുടെ വികസനത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും യുഎഇ ഉപ പ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. യു എ ഇ തൊഴില്‍ മന്ത്രി സഖര്‍ ഗോബാഷ് സഖര്‍, ലോക ബേങ്ക് ഡയറക്ടര്‍ ഡോ. ഫാറൂഖ് ഇഖ്ബാല്‍ സംബന്ധിച്ചു.
ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോ മൈഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ വില്യം ലേസിസിംഗ്,ലുലു എം ഡി. എം എ യൂസുഫലിയടക്കം നിരവധി പ്രമുഖര്‍ സംസാരിച്ചു.