ചാംമ്പ്യന്‍സ് ലീഗ്: ബൊറൂസിയ ഫൈനലില്‍

    Posted on: May 1, 2013 2:31 am | Last updated: May 1, 2013 at 3:00 am

    borusiaമാഡ്രിഡ്: സ്വന്തം തട്ടകമായ സാന്റിയാഗോ ബര്‍ണേബ്യൂവില്‍ ആയിരങ്ങളുടെ ആരവങ്ങള്‍ കരുത്താക്കി എതിരില്ലാത്ത രണ്ടു ഗോളിന് ബൊറൂസിയയെ തോല്‍പ്പിച്ചെങ്കിലും ചാംമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്താന്‍ റയല്‍ മാഡ്രിഡിനായില്ല. കളിയില്‍ വ്യക്തമായ ആധിപത്യം നേടാന്‍ റയലിന് സാധിച്ചെങ്കിലും അവസാന ഇരുപത് മിനുട്ടില്‍ മാത്രമാണ് അവര്‍ ഉണര്‍ന്ന് കളിച്ചത്. അവസാന മിനിട്ടുകളില്‍ കരീം ബെന്‍സീമയും സെര്‍ജിയോ റാമോസും നേടിയ ഗോളിനാണ് റയല്‍ ജയിച്ചത്. ഇരുപാദങ്ങളിലുമായി 3-4 സ്‌കോറിന്റെ പിന്‍ബലത്തില്‍ ബൊറൂസിയ ഫൈനലിലെത്തി. ആദ്യ പാദമത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് 4-1 ന് ജയിച്ചിരുന്നു. കിട്ടിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ റയലിന് എളുപ്പത്തില്‍ ഫൈനലില്‍ കടക്കാമായിരുന്നു. കളി തുടങ്ങി ആദ്യ പത്തുമിനുട്ടിനുള്ളില്‍ തന്നെ ഏയ്ഞ്ചലോ മരിയ രണ്ട് അവസരങ്ങളാണ് കളഞ്ഞുകുളിച്ചത്.

    ഇന്ന് നടക്കുന്ന രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ ബാഴ്‌സലോണ ബയേണ്‍ മ്യൂണിക്കിനെ നേരിടും. ഒന്നാം പാദത്തില്‍ ബയേണ്‍ 4-0 ന് ജയിച്ചിരുന്നു.