അഫ്ഗാനിസ്ഥാനില്‍ നാറ്റോ വിമാനം തകര്‍ന്ന് നാലു മരണം

Posted on: April 28, 2013 1:17 am | Last updated: April 28, 2013 at 3:49 am

കാബൂള്‍: അഫ്ഗാനില്‍ നാറ്റോ വിമാനം തകര്‍ന്ന് നാലു പേര്‍ മരിച്ചു. തെക്കന്‍ മേഖലയിലാണ് അപകടം സംഭവിച്ചത്. മരിച്ചവര്‍ നാറ്റോ സേനാംഗങ്ങളാണ്. തീവ്രവാദികള്‍ വിമാനം ആക്രമിച്ചിട്ടതാണെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും നാറ്റോ സേന ഇത് നിഷേധിച്ചിട്ടുണ്ട്. അപകടകാരണം അറിവായിട്ടില്ലെന്ന് നാറ്റോ അധികൃതര്‍ പറഞ്ഞു.