അറിവിന്റെ സ്വകാര്യവത്കരണം പൗരോഹിത്യം: ഡോ. കെ എസ് രാധാകൃഷ്ണന്‍

    Posted on: April 27, 2013 6:10 pm | Last updated: April 27, 2013 at 6:10 pm

    രിസാല സ്‌ക്വയര്‍: അറിവിന്റെ സ്വകാര്യ വത്കരണം പൗരോഹിത്യമാണെന്ന് പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. രിസാല സ്‌ക്വയറില്‍ അറിവിന്റെ സാമൂഹിക ശാസ്ത്രം ചര്‍ച്ചയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യൂറോപ്പിന്റെ ശാസ്ത്രമാണ് യഥാര്‍ഥ ശാസ്ത്രമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഈ പ്രചാരണത്തിലൂടൊണ് കോളനിവത്കരണം സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.