കാശ്മീരില്‍ തീവ്രവാദി അക്രമത്തില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു

Posted on: April 26, 2013 9:28 pm | Last updated: April 26, 2013 at 10:20 pm

ശ്രീനഗര്‍: വടക്കേ കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ നാല് പോലീസുകാരെ തീവ്രവാദികള്‍ വധിച്ചു. ശ്രീനഗറില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള സോപോര്‍ കുപ്‌വാര റോഡില്‍ വെച്ചാണ് പോലീസുകാര്‍ക്കെതിരെ അക്രമണം നടന്നത്. വടക്കേ കാശ്മീരില്‍ തീവ്രവാദികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലാണ് ഈ സംഭവം.

ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റഹ്മാന്‍, കോണ്‍സ്റ്റബിള്‍ മുദാസിര്‍ അഹമ്മദ്,പ്രത്യേക പോലീസ് ഉദദ്യോഗസ്ഥരായ ഗുല്‍ഷന്‍, മുദാസിര്‍ അഹമ്മദ് പരൈ എന്നിവരാണ് മരിച്ചത്. ഹൈഗാമില്‍ മോഷണം നടന്നുവെന്ന് ഫോണ്‍ സന്ദേശം കിട്ടിയതിനെ തുടര്‍ന്നായിരുന്നു പോലീസുകാര്‍ ഇവിടെയെത്തിയത്. ഫോണ്‍ സന്ദേശത്തെ കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.