നാറാണത്ത് ആയുധ വേട്ട:വേണ്ടി വന്നാല്‍ എന്‍ഐഎ അന്വേഷണം

Posted on: April 26, 2013 2:45 pm | Last updated: April 26, 2013 at 2:46 pm

തൃശൂര്‍: കണ്ണൂര്‍ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍നിന്ന് ആയുധശേഖരം പിടിച്ച കേസിന്റെ അന്വേഷണം ആവശ്യമെന്ന് കണ്ടാല്‍ എന്‍.ഐ.എ.യ്ക്ക് കൈമാറുമെന്ന്് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.നിലവില്‍ അന്വേഷണം തൃപ്തികരമാണെന്നും മികച്ച രീതിയിലാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തെക്കുറിച്ച് ആരും ഇതുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല.കേസ് എന്‍.ഐ.എ അന്വേഷിക്കേണ്ടതായി വന്നാല്‍ അങ്ങനെ ചെയ്യും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. കേസ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വിരോധമില്ല.സംഘടനകളല്ല അവരുടെ പ്രവര്‍ത്തന രീതിയാണ് പ്രശ്‌നം. സംഘടനകളെക്കുറിച്ചല്ല ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

 

ALSO READ  FACT CHECK: സാമൂഹിക പ്രവര്‍ത്തകരുടെ വെബിനാറിനെ രഹസ്യ ചര്‍ച്ചയാക്കി ടൈംസ് നൗ