അഫ്ഗാനിസ്ഥാനില്‍ ഭൂചലനം: ഏഴുമരണം

Posted on: April 24, 2013 8:29 pm | Last updated: April 24, 2013 at 8:29 pm
SHARE

ജലാലാബാദ്: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭൂകമ്പത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ചലനം റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.

ഭൂചലനത്തെ തുടര്‍ന്ന് തലസ്ഥാനമായ കാബൂളില്‍ ആളുകള്‍ കെട്ടിടങ്ങളില്‍ നിന്നും ഇറങ്ങിയോടി. നന്‍ഗ്രാഹര്‍ പ്രവിശ്യയിലാണ് ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്‌ടെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.