ആതിരപ്പള്ളി: ജല ദൗര്‍ലഭ്യം പദ്ധതിക്ക് തടസ്സമാകില്ല: ഉമ്മന്‍ചാണ്ടി

Posted on: April 23, 2013 9:55 pm | Last updated: April 23, 2013 at 10:04 pm

കൊച്ചി: ജല ദൗര്‍ലഭ്യം ആതിരപ്പള്ളിക്ക് തടസ്സമാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മഴക്കാലത്ത് സംഭരിക്കുന്ന വെള്ളം പദ്ധതിക്കായി ഉപയോഗിക്കാന്‍ സാധിക്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പദ്ധതിയെ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ല. പദ്ധതി നടക്കണമെന്ന് സര്‍ക്കാരിന് ആഗ്രഹമുണ്ടെന്നും എല്ലാവിധ അനുമതിയും ലഭിച്ച ശേഷമേ പദ്ധതിയുമായി മുന്നോട്ട്  പോകുകയുള്ളൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.