ഗോത്രമേഖലയില്‍ വികസനത്തിന് ഗ്രാമസഭയുടെ അനുമതി വേണം: സുപ്രീം കോടതി

Posted on: April 18, 2013 4:39 pm | Last updated: April 18, 2013 at 4:39 pm
SHARE

10TH_SUPREME_COURT_1079055gന്യൂഡല്‍ഹി: ഗോത്രമേഖലകളിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമസഭയുടെ അനുമതി നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി. ഒറീസയിലെ നിയാംഗിരിയില്‍ വേദാന്ത കമ്പനിക്ക് ഖനനാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിര്‍ണായകമായ നിരിക്ഷണം. വേദാന്തക്ക് ഖനനാനുമതി നല്‍കുന്നതില്‍ ഗ്രാമസഭയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി.
വേദാന്ത കമ്പനിക്ക് കഴിഞ്ഞ വര്‍ഷം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ വര്‍ഷം അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് കമ്പനി കോടതിയെ സമീപിച്ചത്.