Connect with us

Kerala

കണ്‍സ്യൂമര്‍ഫെഡിന് റെക്കോര്‍ഡ് വിറ്റുവരവ്

Published

|

Last Updated

തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിഷു വിപണന മേളകളില്‍ കണ്‍സ്യൂമര്‍ഫെഡിന് റെക്കോര്‍ഡ് വിറ്റുവരവ്. വിവിധ ഇടങ്ങളിലായി പത്ത് ദിവസം നീണ്ട വിഷുവിപണന മേളകളില്‍ 37 കോടിയോളം രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തിയത്. വിഷുവിനോടനുബന്ധിച്ച് ഈ മാസം നാല് മുതല്‍ 13 വരെ നടന്ന വിപണനമേളയില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ 15 മുതല്‍ 60 ശതമാനം വരെ വിലക്കുറവിലാണ് വില്‍പ്പന നടത്തിയിരുന്നത്. വിഷു വിപണിയുടെ ഭാഗമായി 2500 വിപണന കേന്ദ്രങ്ങള്‍ നടത്താനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 2912 കേന്ദ്രങ്ങളേ തുറക്കാന്‍ കഴിഞ്ഞുള്ളൂവെന്ന് കണ്‍സ്യൂമര്‍ഫെഡ്പ്രസിഡന്റ് അഡ്വ. ജോയി തോമസും മാനേജിംഗ് ഡയറക്ടര്‍ ഡോ. റിജി ജി നായരും പറഞ്ഞു. സബ്‌സിഡി ഇനങ്ങളുടെ വിറ്റുവരവ് 31.12 കോടി രൂപയും സബ്‌സിഡി ഇല്ലാത്തവയുടേത് 5.36 കോടി രൂപയുമാണ്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു കീഴിലുള്ള നീതി സ്റ്റോറുകള്‍, നന്മ സ്റ്റോറുകള്‍, വിവിധ സര്‍വീസ് സഹകരണ സംഘങ്ങളുടെ വിപണന കേന്ദ്രങ്ങള്‍ എന്നിവ വഴിയും കണ്‍സ്യൂമര്‍ഫെഡിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള ത്രിവേണി, നന്മ സ്റ്റോറുകള്‍ തുടങ്ങിയവയിലൂടെയുമാണ് ഇത്തവണ വിഷുവിപണി പ്രവര്‍ത്തിച്ചത്. ഏറ്റവുമധികം വിപണന കേന്ദ്രങ്ങളുണ്ടായിരുന്ന കൊല്ലം ജില്ലയിലാണ് കൂടുതല്‍ വില്‍പ്പനയും രേഖപ്പെടുത്തിയത്. 610 കേന്ദ്രങ്ങളിലായി 3.55 കോടി രൂപയുടെ വിറ്റുവരവ് ഇവിടെയുണ്ടായി. 14 ജില്ലാ നീതി വിതരണ കേന്ദ്രങ്ങളിലൂടെ 21.14 കോടി രൂപയുടെയും ജില്ലാ വിപണന മേളകളിലൂടെയും ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, നന്മ•സ്റ്റോറുകള്‍ തുടങ്ങിയവയോടനുബന്ധിച്ചുള്ള സബ്‌സിഡി കൗണ്ടറുകളിലൂടെയും 6.83 കോടി രൂപയുടെയും കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് നടത്തുന്ന നന്മ സ്റ്റോറുകളിലൂടെ 8.49 കോടി രൂപയുടെയും വിപണനമാണ് നടന്നത്.

 

Latest