ഫലസ്തീന്‍ പ്രധാനമന്ത്രി സലാം ഫയ്യാദ് രാജിവെച്ചു

Posted on: April 14, 2013 11:12 am | Last updated: April 14, 2013 at 2:16 pm

salam-fayyadവെസ്റ്റ്‌ബേങ്ക്: ഫലസ്തീന്‍ പ്രധാനമന്ത്രി സലാം ഫയ്യാദ് രാജിവെച്ചു. പ്രസിഡന്റ് മഹമൂദ് അബ്ബാസുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമായത്. പുതിയ സര്‍ക്കാര്‍ ഉണ്ടാക്കുന്നതു വരെ ഇടക്കാല പ്രധാനമന്ത്രിയായി തുടരാന്‍ പ്രസിഡന്റ് അദ്ദേഹത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. അബ്ബാസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ധനമന്ത്രി നബീല്‍ ഖസീസും നേരത്തെ രാജിവെച്ചിരുന്നു.

സാമ്പത്തിക നയങ്ങളിലാണ് പ്രസിഡന്റുമായി ഫയ്യാദിന് അഭിപ്രായവ്യത്യാസമുള്ളത്. ഫയ്യാദിന്റെ രാജി ഹമാസ് സ്വാഗതം ചെയ്തിട്ടുണ്ട്.