Connect with us

Gulf

ഇന്ത്യന്‍ അസോസിയേഷനില്‍ നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

Published

|

Last Updated

ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയില്‍ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. പ്രവാസികാര്യ മന്ത്രി കെ സി ജോസഫാണ് ഇക്കാര്യം അറിയിച്ചത്. നോര്‍ക്ക പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഗള്‍ഫില്‍ അനുവദിക്കുന്ന രണ്ടാമത്തെ ഹെല്‍പ് ഡെസ്‌കാണ് ഷാര്‍ജയിലേതെന്നും ആദ്യത്തേത് ബഹ്‌റൈനിലാണെന്നും ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഹെല്‍പ് ഡെസ്‌ക് അടുത്ത ആഴ്ച പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീം പറഞ്ഞു.

എയര്‍ കേരള പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള തടസങ്ങള്‍ നീക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.