മുല്ലപ്പെരിയാര്‍: അന്തിമ വാദം കേള്‍ക്കല്‍ മാറ്റി

Posted on: April 9, 2013 11:15 am | Last updated: April 9, 2013 at 1:00 pm

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റി. ജൂലായ് 23ലേക്കാണ് മാറ്റിവെച്ചത്.
സുരക്ഷയാണ് പ്രശ്‌നമെന്നാണ് കേരളം കോടതിയില്‍ ഉന്നയിച്ച പ്രധാന വാദം.

മൂന്നാഴ്ച കൊണ്ട് കേസിലെ അന്തിമവാദം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഭരണഘടനാ ബഞ്ചിന്റെ നിര്‍ദേശം. എന്നാല്‍ മെയ്മാസത്തില്‍ കോടതി അവധി ആരംഭിക്കുന്നതിനാല്‍ മൂന്നാഴ്ച തുടര്‍ച്ചയായി വാദം കേള്‍ക്കാന്‍ സാധിക്കില്ലെന്ന സാങ്കേതിക കാരണത്താലാണ് വാദം കേള്‍ക്കുന്നത് ജൂലായിലേക്ക് മാറ്റിയത്.