ഗതാഗതം നിരോധിച്ചു

Posted on: April 9, 2013 6:00 am | Last updated: April 9, 2013 at 1:09 am
SHARE

കോഴിക്കോട്: പൂനൂര്‍- നരിക്കുനി റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ ഒമ്പത് മുതല്‍ ഈ റോഡിലെ ഗതാഗതം നിരോധിച്ചു. പൂനൂരില്‍ നിന്ന് എളേറ്റില്‍ വട്ടോളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഏകരൂല്‍ വള്ളിടോത്ത് റോഡ് വഴിയും തിരിച്ചും എളേറ്റില്‍ വട്ടോളിയില്‍ നിന്ന് നരിക്കുനി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാലങ്ങാട് ഒടുപാറ- പുന്നശേരി വഴിയും തിരിച്ചും പോകണം.
നല്ലാങ്കണ്ടി- എളേറ്റില്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 10 മുതല്‍ പ്രവൃത്തി തീരും വരെ ഗതാഗതം നിരോധിച്ചു. നല്ലാങ്കണ്ടിയില്‍ നിന്നും എളേറ്റില്‍ വട്ടോളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പരപ്പന്‍പൊയില്‍- എളേറ്റില്‍ വട്ടോളി റോഡ് വഴിയും തിരിച്ചും പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.