ഇംഗ്ലീഷ് മീഡിയം മദ്‌റസ പൊതുപരീക്ഷയില്‍ പാടന്തറ മര്‍കസിന് ഉന്നത വിജയം

Posted on: April 9, 2013 6:00 am | Last updated: April 8, 2013 at 11:00 pm

ഗൂഡല്ലൂര്‍: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2013 ജനുവരിയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നടത്തിയ ഏഴാം ക്ലാസ് മദ്‌റസാ പൊതു പരീക്ഷയില്‍ പാടന്തറ മര്‍കസ് ഇംഗ്ലീഷ് മീഡിയം മദ്‌റസക്ക് ഉന്നത വിജയം. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉന്നതമാര്‍ക്കോടെ വിജയിച്ചു. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഡിസ്റ്റിഗ്ംഷന്‍ ലഭിച്ചു. വിജയികളെയും അധ്യാപകരെയും മാനേജ്‌മെന്റ് കമ്മിറ്റി അഭിനന്ദിച്ചു. ഇതുസംബന്ധിച്ച് പാടന്തറ മര്‍കസില്‍ നടന്ന യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ പി മുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. എ എം ഹബീബുള്ള, സി ഹംസ ഹാജി, എം എ മജീദ് ഹാജി, കെ കെ അബ്ദുറഹ്മാന്‍ ഫൈസി, സി കെ എം പാടന്തറ, സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി, സി കെ കെ മദനി, ഒ അബൂബക്കര്‍ സഖാഫി, മൊയ്തീന്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.