ചേലക്കോടന്‍ ആയിഷ അന്തരിച്ചു

Posted on: April 5, 2013 8:11 am | Last updated: April 5, 2013 at 8:11 am

chelakkodan ayishaമലപ്പുറം: സംസ്ഥാനത്തെ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ മലപ്പുറം കാവനൂര്‍ സ്വദേശി ചേലക്കോടന്‍ ആയിഷ അന്തരിച്ചു. 95 വയസ്സ് പ്രായമുള്ള അവര്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രി 9 മണിക്കാണ് മരണം. 1991 ഏപ്രില്‍ 18നായിരുന്നു കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം. അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ അടക്കമുള്ള പ്രമുഖര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സാക്ഷരതാമിഷന്‍ അംബാസഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.