പിണറായിയുടെ വീടിന് സമീപം തോക്കുമായെത്തിയയാള്‍ പിടിയില്‍

Posted on: April 4, 2013 6:00 am | Last updated: April 4, 2013 at 12:20 am

തലശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന് സമീപത്തു നിന്നും നാടന്‍ തോക്കുമായി ഒരാളെ പിടികൂടി. കോഴിക്കോട് വളയം സ്വദേശി പിലാവുള്ളതില്‍ വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ (75) ആണ് പിടിയിലായത്. ഇയാളുടെ കയ്യില്‍ നാടന്‍ തോക്കും വടിവാളുമുണ്ടായിരുന്നു.ബുധനാഴ്ച രാത്രി 7.30ഓടെ പിണറായിയുടെ വീടിന് മുന്നില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.പിടിക്കപ്പെട്ടയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും പോലീസ് പറഞ്ഞു.പിടികൂടിയതറിഞ്ഞ് സിപിഎം നേതാക്കള്‍ സ്റ്റേഷനിലെത്തിയിരുന്നു.എന്നാല്‍ സംഭവത്തെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം വ്യക്തമാക്കി.