ഐപിഎല്‍ ആറാം സീസണ് ഇന്ന് തുടക്കം:കൊല്‍ക്കത്ത ഡല്‍ഹിയെ നേരിടും

Posted on: April 3, 2013 4:13 pm | Last updated: April 3, 2013 at 7:54 pm

ipl-640

കൊല്‍ക്കത്ത: ഐപിഎല്‍ ആറാം സീസണിലെ ആദ്യ മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ നേരിടും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ രാത്രി എട്ടിനാണ് മല്‍സരം.ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ട് കിരീടം സ്വന്തമാക്കിയ കൊല്‍ക്കത്തയെ നയിക്കുന്നത് ഗൗതം ഗംഭീറാണ്. ഗംഭീറിനെ കൂടാതെ വെടിക്കെട്ട് ബാറ്റിസ്മാന്‍ യൂസുഫ് പത്താന്‍,കാലിസ്,മനോജ് തിവാരി,സുനില്‍ നരെയ്ന്‍, ബാലാജി,മന്‍വിന്ദര്‍ ബിസ്‌ല, ദേബബ്രത ദാസ്,ബ്രൈറ്റ്‌ലീ, ലങ്കന്‍ ഓഫ് സ്പിന്നര്‍ സചിത്ര സേനാനായക തുടങ്ങിയവും കൊല്‍ക്കത്ത നിരയിലുണ്ട്.ഐപിഎല്ലിന്റെ എല്ലാ സീസണിലും മികച്ച പ്രകടനം കാഴ്ചവെച്ച്അവസാനംനിരാശപ്പെടുത്തുന്ന ടീമാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. കെവിന്‍ പീറ്റേഴ്‌സണും, അക്രമത്തില്‍ പരിക്കേറ്റ ന്യൂസിലാന്റ് താരം ജെസി റൈഡറും ഡെല്‍ഹി നിരയിലുണ്ടാവില്ല. ശ്രീലങ്കന്‍ താരം ജയവര്‍ധനയാണ് ഡെല്‍ഹി ക്യാപ്റ്റന്‍.വീരേന്ദര്‍ സെവാഗ്, ഡേവിഡ് വാര്‍ണര്‍,ഇര്‍ഫാന്‍ പത്താന്‍, ആശ്ഷ് നെഹ്‌റ എന്നിവരാണ് ഡെല്‍ഹിയുടെ പ്രമുഖ താരങ്ങള്‍.വീരേന്ദര്‍ സെവാഗ് ഇന്ന കളിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.