മന്ത്രി ഗണേഷ്‌കുമാര്‍ വിവാഹമോചന ഹരജി നല്‍കി

Posted on: April 1, 2013 11:04 am | Last updated: April 1, 2013 at 12:56 pm

KB Ganesh Kumar's Wife Yamini Divorce Plea

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചു. തിരുവനന്തപുരം കുടുംബ കോടതിയിലാണ് അഡ്വ. കെ രാംകുമാര്‍ മുഖേന ഗണേഷ്‌കുമാര്‍ ഹരജി സമര്‍പ്പിച്ചത്. ഭാര്യ യാമിനി ശാരീരികമായി പീഡിപ്പിക്കുന്നുവെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 22ന് പേഴ്‌സണല്‍ സ്റ്റാഫിന്റെ മുന്നില്‍ വെച്ച് ഭാര്യ ക്രൂരമായി മര്‍ദിച്ചുവെന്നാണ് ഹരജിയില്‍ പറയുന്നത്. മര്‍ദനത്തില്‍ മുഖത്ത് പരുക്കേറ്റത്തിന്റെ ദൃശ്യങ്ങളും ഹരജിയോടൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളോടൊപ്പം നിന്ന് തന്റെ രാഷ്ട്രീയഭാവി തകര്‍ക്കുകയാണ് യാമിനി ചെയ്യുന്നതെന്നും ഹരജിയില്‍ പറയുന്നു. ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. ജൂണ്‍ 29ന് പരിഗണിക്കും.
യാമിനി തങ്കച്ചിയുമായുള്ള അസ്വാരസ്യമാണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചത്. വിവാഹ മോചനത്തിന് നേരത്തെ ഇരുവരും ധാരണയിലെത്തിയിരുന്നു.