ഇടുക്കി ഇ-ജില്ലയാകുന്നു

Posted on: February 27, 2013 7:54 am | Last updated: March 11, 2013 at 8:52 pm

ഇടുക്കി: ഇ ജില്ലാ പ്രഖ്യാപനവും പട്ടയമേളയും ഇടുക്കി ഡവലപ്‌മെന്റ് അതോറിറ്റി ഗ്രൗണ്ടില്‍ 28ന് നടക്കും. രാവിലെ 11 ന് ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഇടുക്കിയെ ഏഴാമത്തെ ഇ-ജില്ലയായി പ്രഖ്യാപിക്കുമെന്ന് ജില്ലാ കലക്ടര്‍ ടി ഭാസ്‌ക്കരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ജലവിഭവ മന്ത്രി പി.ജെ. ജോസഫ് താലൂക്ക് തല വീഡിയോ കോണ്‍ഫറന്‍സിംഗ്് സംവിധാനവും റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ വിതരണവും നിര്‍വഹിക്കും. 12 മണിക്ക് മന്ത്രി അടൂര്‍ പ്രകാശ് പട്ടയമേള ഉദ്ഘാടനം ചെയ്യും. പി ടി തോമസ് എംപി, എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, എസ് രാജേന്ദ്രന്‍, കെ കെ ജയചന്ദ്രന്‍, ഇ എസ്. ബിജിമോള്‍ പങ്കെടുക്കും.