ചെന്നിത്തലയുടെ അഭിപ്രായം അര്‍ഥശൂന്യം: മുല്ലപ്പള്ളി

Posted on: February 19, 2013 9:13 am | Last updated: February 19, 2013 at 9:13 am

കോഴിക്കോട്: സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് കെ സുധാകരന്‍ എം പി നടത്തിയ അഭിപ്രായം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം അര്‍ഥശൂന്യമാണെന്നാണ് കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏത് സാഹചര്യത്തിലാണ് സുധാകരന്‍ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. സുധാകരന്റെ പരാമര്‍ശം അറിയില്ലെന്ന രമേശ് ചെന്നിത്തലയുടെ നിലപാട് തെറ്റാണ്. അഭിപ്രായം പറയേണ്ടിടത്ത് കെ പി സി സി പ്രസിഡന്റ് അത് ശക്തമായി പറയുക തന്നെ വേണം. പ്രസിഡന്റിന്റെ മൗനം പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കോഴിക്കോട് എന്‍ ജി ഒ അസോസിേയഷന്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തിയ മുല്ലപ്പള്ളി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.