Connect with us

Kerala

പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

രാത്രി കാലങ്ങളില്‍ കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ഇയാളുടെ കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

Published

|

Last Updated

പത്തനംതിട്ട |  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കാറില്‍ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊടുമണ്‍ കളത്തിനാല്‍ വേങ്ങവിളയില്‍ വീട്ടില്‍ ഷൈന്‍(19) ആണ് കോന്നി പോലീസിന്റെ പിടിയിലായത്. നിരന്തരം മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെട്ട് പരിചയപ്പെട്ട് അടുപ്പത്തിലാവുകയും, തുടര്‍ന്ന് രാത്രി കാലങ്ങളില്‍ കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ഇയാളുടെ കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

എസ് ഐ ടി സുമേഷാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയത്. തുടര്‍ന്ന് പത്തനംതിട്ട ജെ എഫ് എം കോടതി ഒന്ന് കുട്ടിയുടെ മൊഴിരേഖപ്പെടുത്തി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിച്ച് ശാസ്ത്രീയ തെളിവുകള്‍ പോലീസ് ശേഖരിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. കാര്‍ ഈട്ടിക്കാട് നിന്നും കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest