Connect with us

Ongoing News

ലോക അത്‌ലറ്റിക്‌സ്; നീരജ് ചോപ്ര ഫൈനലില്‍

ജാവലിന്‍ ത്രോയില്‍ ഇന്ന് നടന്ന യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയില്‍ 88.39 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനലിലേക്ക് കുതിച്ചത്.

Published

|

Last Updated

യുജിന്‍ (യു എസ്) | ഇന്ത്യയുടെ ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍. ജാവലിന്‍ ത്രോയില്‍ ഇന്ന് നടന്ന യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയില്‍ 88.39 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനലിലേക്ക് കുതിച്ചത്. ആദ്യ ത്രോയില്‍ തന്നെ യോഗ്യതാ മാര്‍ക്കായ 83.50 മീറ്റര്‍ ചോപ്ര മറികടന്നു. 89.94 മീറ്ററുമായി സീസണിലെ പ്രകടനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് നീരജ്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഫൈനല്‍.

93.07 മീറ്റര്‍ എറിഞ്ഞ ഗ്രാനഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സ് ആണ് യോഗ്യതയില്‍ മുന്നിലെത്തിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്ലെച്ചാണ് (90.88 മീറ്റര്‍) രണ്ടാമത്. ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ (89.54 മീറ്റര്‍) നാലാം സ്ഥാനത്തുണ്ട്.

Latest