Connect with us

Kozhikode

കോഴിക്കോട് മെഡിക്കൽ കോളജ് മേഖലയിൽ ഇന്ന് ജലവിതരണം തടസ്സപ്പെടും

കുറ്റിക്കാട്ടൂർ, മലാപറമ്പ് എന്നിവിടങ്ങളിൽ പൂർണമായും ജലവിതരണം തടസ്സപ്പെടുന്നതായിരിക്കും.

Published

|

Last Updated

കോഴിക്കോട് | കേരള ജല അതോറിറ്റിയുടെ മാവൂരിൽ നിന്നുള്ള ജലവിതരണ കുഴലിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും മെഡിക്കൽ കോളജ്, കുറ്റിക്കാട്ടൂർ, മലാപറമ്പ് എന്നിവിടങ്ങളിൽ പൂർണമായും ജലവിതരണം തടസ്സപ്പെടുന്നതായിരിക്കും. ഉപഭോക്താക്കൾ കൂടുതൽ ജലം മുൻകൂറായി സംഭരിച്ച് സഹകരിക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8547638209.

ഇന്നലെ രാവിലെ നഗരത്തിലേക്കുള്ള ജലവിതരണം നടത്തുന്ന പ്രധാന പൈപ്പുകളിലൊന്ന് പൊട്ടിയിരുന്നു. മെഡി.കോളജ്- മാവൂർ റോഡിൽ കുറ്റിക്കാട്ടൂരിലാണ് മാവൂർ കൂളിമാട് പമ്പ് ഹൗസില്‍ നിന്നുള്ള പൈപ്പ് പൊട്ടിയത്. ഇതിനെത്തുടര്‍ന്ന് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിരുന്നു.