Connect with us

First Gear

വോള്‍വോ ഇ എക്സ് 90 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 1.26 കോടി

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 625 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് സ്വീഡിഷ് വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | 1.26 കോടി രൂപ വില വരുന്ന ഇലക്ട്രിക് എസ് യു വിയുടെ ഇ എക്‌സ് 90 ത്രീ റോ വോള്‍വോ കാര്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. സി 40 റീചാര്‍ജ്, എക്‌സ് സി 40 റീചാര്‍ജ്, ഇ എക്‌സ് 30 എന്നിവക്ക് ശേഷം വിപണിയില്‍ വോള്‍വോ അവതരിപ്പിക്കുന്ന നാലാമത്തെ ഇലക്ട്രിക് വാഹനമാണിത്.

പുതിയ വോള്‍വോ ഇ എക്‌സ് 90ന് 106 കെ ഡബ്ല്യു എച്ച് ബാറ്ററി പാക്കും ഇരട്ട ഇലക്ട്രിക് മോട്ടോറുകളുമാണുള്ളത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്ററിലേക്ക് വേഗത കൈവരിക്കാന്‍ 5.5 സെക്കന്‍ഡ് മതിയാകും. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 625 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് സ്വീഡിഷ് വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 2026 ഇ എക്‌സ് 90 എസ് യു വി പൂര്‍ണമായ ഫീച്ചറുകളുള്ള രീതിയിലാണ് ലഭിക്കുന്നത്. ഡെനിം ബ്ലൂ, ക്രിസ്റ്റല്‍ വൈറ്റ്, സാന്‍ഡ് ഡ്യൂണ്‍, ഓണിക്‌സ് ബ്ലാക്ക്, മള്‍ബറി റെഡ്, വേപ്പര്‍ ഗ്രേ എന്നിങ്ങനെ ആറ് നിറങ്ങളിലായി ഉപഭോക്താക്കള്‍ക്ക് വാഹനം തിരഞ്ഞെടുക്കാം. ആറ് സീറ്റുള്ള മോഡല്‍ മാത്രമാണ് ലഭ്യമാകുക.

തോര്‍സ് ഹാമര്‍ സിഗ്‌നേച്ചര്‍, എല്‍ ഇ ഡി ഡി ആര്‍ എല്ലുകള്‍, എച്ച് ഡി പിക്‌സല്‍ ഹെഡ്ലാമ്പുകള്‍, ഫ്രെയിംലെസ്സ് ഒ ആര്‍ വി എമ്മുകള്‍, ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍, കറുപ്പ് നിറത്തിലുള്ള ഒ ആര്‍ വി എമ്മുകളും വിന്‍ഡോ ലൈനും, സി ആകൃതിയിലുള്ള എല്‍ ഇ ഡി ടെയില്‍ ലൈറ്റുകള്‍ എന്നിവ പുതിയ ഇ എക്‌സ് 90 ത്രീ റോ ഇലക്ട്രിക് എസ് യു വിയുടെ പുറത്തെ പ്രധാന സവിശേഷതകളാണ്. കൂടാതെ, ജി എന്‍ സി എ പി ക്രാഷ് ടെസ്റ്റില്‍ ഈ വാഹനം ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നേടിയിട്ടുണ്ട്. ഇലക്ട്രോക്രോമിക് സണ്‍റൂഫ്, ഇലക്ട്രിക്കല്‍ സ്റ്റിയറിംഗ് വീല്‍, നാപ്പ ലെതര്‍ ഇന്റീരിയര്‍, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ കീ പ്ലസ്, ലെവല്‍ ടു എ ഡി എ എസ് സംവിധാനം, 360 ഡിഗ്രി ക്യാമറ, ഓട്ടോ പാര്‍ക്ക് ഫംഗ്ഷന്‍, എയര്‍ സസ്പെന്‍ഷന്‍, ഇരുപത്തിയഞ്ച് സ്പീക്കറുകളുള്ള ബോവേഴ്‌സ് ആന്‍ഡ് വില്‍ക്കിന്‍സ് മ്യൂസിക് സിസ്റ്റം എന്നിവ ഇ എക്‌സ് 90ന്റെ ഉള്‍ഭാഗത്ത് സജ്ജീകരിച്ചിരിക്കുന്നു.

 

Content Highlights:
Volvo launched its flagship EX90 three-row electric SUV in India priced at Rs 1.26 crore. The luxury 6-seater EV features a 106 kWh battery pack delivering a 625 km range on a single charge. It comes packed with premium highlights including Level 2 ADAS, a 360-degree camera, and air suspension.

Latest