Connect with us

Kerala

വിജേഷ് പിള്ളയെ ചോദ്യം ചെയ്ത് വിട്ടയച്ചു; ആരോപണങ്ങള്‍ സ്വപ്‌ന സുരേഷ് കെട്ടിച്ചമച്ചതെന്ന്

എം വി ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ലെന്നും ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നും വിജേഷ് പിള്ള

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ വിജേഷ് പിള്ളയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ സ്വപ്ന നടത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍.

എം വി ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ലെന്നും ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നും വിജേഷ് പിള്ള ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ബിസിനസ് ആവശ്യത്തിന് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയിട്ടുണ്ടാകാമെന്നും അത് തനിക്ക് അറിയില്ലെന്നും 30 കോടിയും വധഭീഷണി കഥയും സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നും വിജേഷ് പിള്ള പറഞ്ഞു.

സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി നല്‍കിയ പരാതിയിലാണ് വിജേഷ് പിള്ളയെ ചോദ്യം ചെയ്തത്.

---- facebook comment plugin here -----

Latest