Connect with us

vd satheesan

സംസ്ഥാനത്ത് സി പി എം - ബി ജെ പി കൂട്ട് കെട്ടാണെന്ന് വീണ്ടും ആരോപിച്ച് വി ഡി സതീശന്‍

സതീശന്‍ തെളിവ് പുറത്ത് വിടട്ടെ എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് സി പി എം – ബി ജെ പി കൂട്ട് കെട്ടാണെന്ന് വീണ്ടും ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും തിരുവനന്തപുരത്തെ ബി ജെ പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണവും അദ്ദേഹം ആവര്‍ത്തിച്ചു. ആരോപണം തെറ്റാണെങ്കില്‍ കേസെടുക്കാനും പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു.

സതീശന്‍ തെളിവ് പുറത്ത് വിടട്ടെ എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. പരസ്പരം ഒരിക്കലും കണ്ടിട്ടില്ലെന്ന് ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖരും ഇന്നലെ വിശദീകരിച്ചിരുന്നു. എന്നാല്‍ ബിസിനസ് ബന്ധമെന്ന ആരോപണം കടുപ്പിക്കുകയാണ് കോണ്‍ഗ്രസ്. ബിസിനസ് ബന്ധം സി പി എം – ബി ജെ പി ബന്ധമായി മാറിയെന്നാണ് ആക്ഷേപം.

ബി ജെ പി സ്ഥാനാര്‍ഥികള്‍ മികച്ചവരാണെന്ന ഇ പിയുടെ പരാമര്‍ശം ഡീലിന്റെ ഭാഗമെന്ന പ്രചാരണം കോണ്‍ഗ്രസ് ശക്തമാക്കുകയാണ്. കെ സുരേന്ദ്രനോ ബി ജെ പിക്കാരോ പറയാത്തതാണ് ജയരാജന്‍ പറഞ്ഞത്. കേന്ദ്രത്തിലെ ബി ജെ പിയെ സന്തോഷിപ്പിക്കാന്‍ പിണറായി വിജയനാണ് ഈ പാവത്തിനെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Latest