Connect with us

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതിനെതിരായ രാഷ്ട്രീയ പ്രചാരണത്തിന് പള്ളികള്‍ ഉപയോഗപ്പടുത്താനുള്ള മുസ്ലിം ലീഗ് നീക്കം പാളി. പ്രതിഷേധത്തിര രൂക്ഷമായതോടെ 24 മണിക്കൂറിനുള്ളില്‍ പള്ളി വിട്ട് റോഡിലേക്കിറങ്ങി മലക്കംമറിഞ്ഞിരിക്കുകയാണ് മുസ്ലിം ലീഗ്. പള്ളികളില്‍ ആശയപ്രചാരണം നടത്തണമെന്ന് മുസ്ലിം ലീഗ് പറഞ്ഞിട്ടില്ലെന്ന് ന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം മാധ്യമങ്ങളോട് പറഞ്ഞു. പറയാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ പറഞ്ഞോട്ടെ. ഇല്ലെങ്കില്‍ ജുമുഅ കഴിഞ്ഞ് ആളുകള്‍ റോഡിലേക്കിറങ്ങുമ്പോള്‍ അവിടെ പറയാമെന്നും സലാം വ്യക്തമാക്കി.

വീഡിയോ കാണാം