Connect with us

Kerala

നെയ്യാറ്റിന്‍കരയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

ബുധനാഴ്ച രാവിലെയാണ് സംഭവം

Published

|

Last Updated

തിരുവനന്തപുരം |  നെയ്യാറ്റിന്‍കരയില്‍ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. തെങ്ങറത്തല സ്വദേശികളായ ജോബിന്‍ (22), ജഫ്രീന്‍ (19) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. ലോറിയില്‍ തട്ടി നിയന്ത്രണംവിട്ട ബൈക്ക് റോഡില്‍ മറിഞ്ഞാണ് അപകടം. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല