Connect with us

accident

കെ എസ് ആര്‍ ടി സി ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

ഇവര്‍ സഞ്ചരിച്ച ബൈക്കിൽ ബസിൻ്റെ പിൻഭാഗം ഇടിക്കുകയായിരുന്നുവെന്ന് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്.

Published

|

Last Updated

കൊല്ലം | കെ എസ് ആര്‍ ടി സി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ പുനലൂര്‍ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. എം സി റോഡിലാണ് അപകടമുണ്ടായത്.

ഇവര്‍ സഞ്ചരിച്ച ബൈക്കിൽ ബസിൻ്റെ പിൻഭാഗം ഇടിക്കുകയായിരുന്നുവെന്ന് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ചടയമംഗലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്. കിളിമാനൂര്‍ എന്‍ജിനീയറിംഗ് കോളജിൽ പഠിക്കുന്ന ശിഖയെ കൊണ്ടുവിടുമ്പോഴാണ് അപകടം. പത്തനംതിട്ടയിലെ സ്വകാര്യ കോളജിലാണ് അഭിജിത്ത് പഠിക്കുന്നത്.

---- facebook comment plugin here -----

Latest