Connect with us

accidcent death

വഴിതെറ്റി പുഴയില്‍ വീണ ഇരു ചക്രവാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു

ഈ ഭാഗത്ത് കൈവരികളൊന്നും ഉണ്ടായിരുന്നില്ല.

Published

|

Last Updated

കൊച്ചി | വഴിതെറ്റി പുഴയില്‍ വീണ ഇരു ചക്രവാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു. ഇടപ്പള്ളിക്കടുത്ത് മഞ്ഞുമ്മലിലാണ് ഇന്നലെ രാത്രി അപകടം നടന്നത്. കൊച്ചി പുതുവൈപ്പ് സ്വദേശിയായ കെല്‍വിന്‍ ആന്റണിയാണ് മരിച്ച ഒരാള്‍. രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല.

ഈ ഭാഗത്ത് കൈവരികളൊന്നും ഉണ്ടായിരുന്നില്ല. ഒരാള്‍ മാത്രമാണ് ബൈക്കില്‍ ഉണ്ടായിരുന്നത് എന്നാണ് അദ്യം കരുതിയത്.മരിച്ച കെല്‍വിന്‍ ആന്റണിയുടെ മൃതദേഹം പോലീസ് പുറത്തെ ടുത്തിരുന്നു. അതിന് ശേഷമാണ് ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു എന്ന് പോലീസിന് വിവരം ലഭിക്കുന്നത്. തെരച്ചിലില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തിട്ടുണ്ട്.

രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. രാത്രിയില്‍ വഴി അറിയാതെ പുഴയില്‍ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കെല്‍വിന്റെ കുടുംബം എത്തിയതിന് ശേഷമേ മറ്റു കാര്യങ്ങള്‍ വ്യക്തമാകൂ.

 

---- facebook comment plugin here -----

Latest