Connect with us

missing pala

പാലായിലെ ഹോസ്റ്റലില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി

ഹോസ്റ്റലില്‍ നിന്നും സ്‌കൂളിലേക്ക് എന്ന് പറഞ്ഞാണ് കുട്ടികള്‍ ഇറങ്ങിയത്

Published

|

Last Updated

കോട്ടയം | പാലായിലെ ഹോസ്റ്ററലില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി. ഹോസ്റ്റലില്‍ നിന്നും സ്‌കൂളിലേ്ക്ക് പുറപ്പെട്ട കുട്ടികളെയാണ് കാണാതായത്. കുട്ടികള്‍ ഏറെ വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സ്‌കൂളില്‍ അന്വേഷിച്ചപ്പോഴാണ് അവിടെ എത്തിയില്ലെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പാലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ്റ്റാന്റുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലുമെല്ലാം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.