Connect with us

Kerala

പെരുമ്പാവൂരില്‍ രണ്ട് വിദ്യാര്‍ഥിനികളെ കാണാതായി

ഇന്നലെ ഉച്ചയ്ക്ക് 12 നാണ് സ്‌കൂള്‍ വിട്ടത്

Published

|

Last Updated

കൊച്ചി  | എറണാകുളം പെരുമ്പാവൂരില്‍ രണ്ട് വിദ്യാര്‍ഥിനികളെ കാണാതായതായി പരാതി. പെരുമ്പാവൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളായ അലേഖ (14,) നിഖില ലക്ഷ്മി (14) എന്നിവരെയാണ് കാണാതായത്. ഇരുവരും സ്‌കൂള്‍ യൂണിഫോമിലാണ്.

ഇന്നലെ ഉച്ചയ്ക്ക് 12 നാണ് സ്‌കൂള്‍ വിട്ടത്. എന്നാല്‍ ഏറെ വൈകിയും കുട്ടികളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാണാതായ വിദ്യാര്‍ഥിനികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest