Kerala
പത്തനംതിട്ടയിൽ ഒഴുക്കിൽ പെട്ട് ഒരു മരണം
വെള്ളം ഇറങ്ങിയപ്പോഴാണ് രാത്രി 9.45ടെ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പത്തനംതിട്ട | റാന്നി താലൂക്കിലെ വെച്ചൂച്ചിറ കൊല്ലമുള ഭാഗത്ത് ഒഴുക്കിൽ പെട്ട യുവാവിൻ്റെ മൃതദേഹങ്ങൾ ലഭിച്ചു. പൊക്കണാമറ്റത്തിൽ അദ്വൈത് (22) എന്നയാളുടെ മൃതദേഹമാണ് ലഭിച്ചത്.
റബർ തോട്ടത്തിലേക്ക് ഇരച്ച് കയറിയ വെള്ളത്തോടൊപ്പം മൃതദേഹം ലഭിക്കുകയായിരുന്നു. വെള്ളം ഇറങ്ങിയപ്പോഴാണ് രാത്രി 9.45ടെ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മുക്കൂട്ടുതറ അസീസി ആശുപത്രിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന സാമുവൽ (22) എന്നയാളെ രക്ഷപ്പെടുത്തിയിരുന്നു.







