Connect with us

Qatar World Cup 2022

ലോകചാമ്പ്യന്മാരെ അട്ടിമറിച്ച് ടുണീഷ്യ; 'വാറി'ൽ നിരാശരായി ഫ്രാൻസ്

ഏകപക്ഷീയമായ ഒരു ഗോളിനാണ് ടുണീഷ്യ ഫ്രാൻസിനെ പരാജയപ്പെടുത്തിയത്.

Published

|

Last Updated

ദോഹ | ലോക ചാമ്പ്യന്മാരുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് ടുണീഷ്യ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ടുണീഷ്യ ഫ്രാൻസിനെ പരാജയപ്പെടുത്തിയത്. എംബാപ്പെ, ഗ്രീസ്മാന്‍, ജിറൂദ് അടക്കമുള്ള സൂപ്പര്‍ താരങ്ങളെ ആദ്യ ഇലവനില്‍ ഇറക്കിയിരുന്നില്ല. അവസാന ഘട്ടങ്ങളില്‍ ജിറൂദ് ഒഴികെയുള്ളവര്‍ ഇറങ്ങി. ഗ്രീസ്മാൻ അവസാന നിമിഷം ടുണീഷ്യൻ വല ചലിപ്പിച്ചെങ്കിലും വാറിൽ ഓഫ് സൈഡാണെന്ന് തെളിഞ്ഞു.

ആദ്യ പകുതി ഗോള്‍രഹിതമായിരുന്നെങ്കിലും ഫ്രഞ്ച് ഗോള്‍മുഖം നിരന്തരം ആക്രമിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു ടുണീഷ്യ. 58ാം മിനുട്ടിലാണ് ഫ്രാന്‍സിനെ ഞെട്ടിച്ച് ടുണീഷ്യ ഗോളടിക്കുന്നത്. വഹ്ബി ഖസ്രിയുടെ ഉഗ്രന്‍ ഇടങ്കാലനടിയാണ് ഗോള്‍ സമ്മാനിച്ചത്. ഐസ്സ ലെയ്ദൂനിയായിരുന്നു അസിസ്റ്റ്.

ഫ്രഞ്ച് താരങ്ങളും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഗോളാക്കാനായില്ല. പന്ത് കൂടുതല്‍ സമയം ഫ്രഞ്ച് താരങ്ങളുടെ കാലുകളിലായിരുന്നു. ഗോള്‍മുഖത്തേക്ക് ഷോട്ട് ഉതിര്‍ക്കുന്നതിലും ഫ്രാൻസ് ആയിരുന്നു മുന്നിൽ.

Latest