Connect with us

National

കശ്മീരില്‍ പാക് നുഴഞ്ഞ് കയറ്റക്കാരനെ സൈന്യം വധിച്ചു

മേഖലയില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്ന് ബിഎസ്എഫ് അറിയിച്ചു.

Published

|

Last Updated

ശ്രീനഗര്‍  | ജമ്മു കശ്മീരില്‍ അതിര്‍ത്തി രക്ഷാസേന പാക്ക്നുഴഞ്ഞു കയറ്റക്കാരനെ വധിച്ചു. ജമ്മുവിലെ അര്‍ണിയ സെക്ടറില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.

സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് നുഴഞ്ഞുകയറ്റക്കാരനെ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന വെടിവെപ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്ന് ബിഎസ്എഫ് അറിയിച്ചു.