Connect with us

Kerala

പാലായില്‍ പെണ്‍വാണിഭ സംഘം പിടിയില്‍

നാലുപുരുഷന്മാരും മൂന്നുസ്ത്രീകളുമാണ് പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായത്.

Published

|

Last Updated

പാലാ | വള്ളിച്ചിറയില്‍ വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം പിടിയില്‍. നാലുപുരുഷന്മാരും മൂന്നുസ്ത്രീകളുമാണ് പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായത്. പാലാ, പ്രവിത്താനം, തൊടുപുഴ സ്വദേശികളാണ് പിടിയിലായ സ്ത്രീകള്‍. ഇവരെ കോടതിയില്‍ ഹാജരാക്കിയശേഷം അഭയ കേന്ദ്രത്തിലേയ്ക്കു മാറ്റി.

സംഭവുമായി ബന്ധപ്പെട്ട് പെണ്‍വാണിഭകേന്ദ്രം നടത്തിപ്പുകാരന്‍ പാലാ ഉള്ളനാട് കവിയില്‍ ജോസഫ് (ടോമി-57) , ഇടപാടുകാരായ പൂവരണി ആനകുത്തിയില്‍ ബിനു (49) , തോടനാട് കാരിത്തോട്ടില്‍ മനോജ് (39), ചെങ്ങളം കാഞ്ഞിരമറ്റം പന്തപ്ലാക്കല്‍ ബോബി (57) എന്നിവരെ പാലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ കെ പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.വള്ളിച്ചിറയിലെ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പാലാ ഡിവൈഎസ്പി് ഷാജു ജോസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്‌

---- facebook comment plugin here -----

Latest