Connect with us

Kerala

തൃക്കാക്കരയില്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കും: വി ഡി സതീശന്‍

ഉമാ തോമസ് മികച്ച സ്ഥാനാര്‍ഥിയാണ്. ചിട്ടയായ പ്രവര്‍ത്തനവും നിയോജക മണ്ഡലത്തിന്റെ പാരമ്പര്യവും സ്ഥാനാര്‍ഥിക്ക് ഗുണം ചെയ്യുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

|

Last Updated

കൊച്ചി | തൃക്കാക്കര ഉപ തിരഞ്ഞെടുപ്പില്‍ പി ടി തോമസിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ഉമാ തോമസ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മണ്ഡലത്തില്‍ മികച്ച മുന്നൊരുക്കങ്ങള്‍ നടത്താന്‍ യു ഡി എഫിന് സാധിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപനം എല്ലാ മുതിര്‍ന്ന നേതാക്കളുമായും സംസാരിച്ച ശേഷമാണെന്നും സതീശന്‍ വിശദീകരിച്ചു. ഉമാ തോമസ് മികച്ച സ്ഥാനാര്‍ഥിയാണ്. ചിട്ടയായ പ്രവര്‍ത്തനവും നിയോജക മണ്ഡലത്തിന്റെ പാരമ്പര്യവും സ്ഥാനാര്‍ഥിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയില്‍ നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞു. എതിര്‍പ്പുകള്‍ ചെറിയ പക്ഷമാണ്. മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പുയര്‍ത്തിയവരുമായി സംസാരിച്ചതായും നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. യു ഡി എഫിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം പ്രചാരണത്തിന് എത്തുമെന്നും സതീശന്‍ വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest