Connect with us

Kerala

കാസര്‍കോട് ടിപ്പറും കാറും കൂട്ടിയിടിച്ച് മൂന്ന് യുവാക്കാള്‍ മരിച്ചു

കെഎസ്ഇബി കരാര്‍ തൊഴിലാളികളാണ് മരിച്ച മൂന്നു പേരും

Published

|

Last Updated

കാസര്‍കോട്  \ കൊല്ലംപാറ മഞ്ഞളംകാട് ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കരിന്തളം സ്വദേശികളായ കെ കെ ശ്രീരാഗ്, കിഷോര്‍, കൊന്നക്കാട് സ്വദേശി അനുഷ് എന്നിവരാണ് മരിച്ചത്.

മൂന്നു പേരും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. കെഎസ്ഇബി കരാര്‍ തൊഴിലാളികളാണ് മരിച്ച മൂന്നു പേരും. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന കരിന്തളം സ്വദേശി ബിനുവിനെ ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

---- facebook comment plugin here -----

Latest