Connect with us

Kerala

പാലക്കാട്ട് സഹോദരിമാരായ മൂന്നുപേര്‍ മുങ്ങിമരിച്ചു

റംഷീന (23), നാഷിദ (26), റിന്‍ഷി (18) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

പാലക്കാട് | പാലക്കാട്ട് സഹോദരിമാരായ മൂന്നുപേര്‍ മുങ്ങിമരിച്ചു. റംഷീന (23), നാഷിദ (26) റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. മണ്ണാര്‍ക്കാട് ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ഓണം അവധിക്ക് സ്വന്തം വീട്ടില്‍ ഒത്തുകൂടിയവരാണ് പിതാവിന്റെ കണ്‍മുമ്പില്‍ മരണപ്പെട്ടത്. പിതാവ് വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കെ തൊട്ടപ്പുറത്തായി കുളിക്കാനിറങ്ങിയ മക്കളിലൊരാള്‍ വെള്ളത്തിലാണ്ടു പോയി. രക്ഷിക്കാന്‍ നോക്കിയ മറ്റ് രണ്ട് പേരും മുങ്ങിത്താഴുകയായിരുന്നു.

അരമണിക്കൂറിനു ശേഷമാണ് മൂന്ന് പേരെയും വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്. നാട്ടുകാര്‍ മൂന്ന് പേരെയും കരക്കെത്തിച്ച് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അപ്പോഴേക്കും രണ്ട് പേര്‍ മരിച്ചിരുന്നു. മൂന്നാമത്തെയാളെ വെന്റിലേറ്ററിലാക്കിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി സംസ്‌കരിക്കും. മരിച്ച റംഷീനയും നാഷിദയും വിവാഹിതരാണ്. റിന്‍ഷി അവിവാഹിതയാണ്.

 

Latest