THIRUVANCHOOR
മന്ത്രിയുടേതു കഴുതക്കണ്ണീരെന്നു തിരുവഞ്ചൂര്‍
ഗ്ലിസറിന്‍ തേച്ചാണ് ആരോഗ്യമന്ത്രി വന്ദനയുടെ മൃതദേഹത്തിന് സമീപത്ത് കരഞ്ഞത്.
കോട്ടയം | ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റേതു കഴുതക്കണ്ണീരാണെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗ്ലിസറിന്‍ തേച്ചാണ് ആരോഗ്യമന്ത്രി വന്ദനയുടെ മൃതദേഹത്തിന് സമീപത്ത് കരഞ്ഞത്.
എസ് പി ഓഫീസ് മാര്‍ച്ചിലായിരുന്നു വിമര്‍ശനം. ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. പോലീസിന്റേത് കുറ്റകരമായ അനാസ്ഥയാണ്. മുഖ്യമന്ത്രി മൗനം വെടിയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.







