Connect with us

Kerala

വിവാഹപ്രായം ഉയർത്തൽ പഠനം നടത്തി മാത്രം നടപ്പാക്കേണ്ടതെന്ന് വനിതാ കമ്മീഷൻ

കേരളത്തിൽ മാത്രം ചർച്ച ചെയ്യേണ്ട വിഷയമല്ല ഇതെന്നും വനിത കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി

Published

|

Last Updated

കോഴിക്കോട്‌ | പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നത് കൂടുതൽ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം മാത്രം നടപ്പാക്കേണ്ട ഒന്നാണെന്ന്‌ വനിത കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. സാമൂഹ്യ സാഹചര്യം കണക്കിലെടുത്താണ്‌ നിയമ നിർമാണം നടത്തേണ്ടതെന്നും കേരളത്തിൽ മാത്രം ചർച്ച ചെയ്യേണ്ട വിഷയമല്ല ഇതെന്നും അവർ വ്യക്തമാക്കി.

വിവാഹപ്രായം സംബന്ധിച്ച്‌ ഇന്നുള്ള നിയമത്തിലെത്തിയത്‌ ഒരുപാട്‌ കാലത്തെ ചർച്ചകൾക്ക്‌ ശേഷമായിരുന്നുവെന്നും കോഴിക്കോട്‌ വനിതാ കമീഷൻ സിറ്റിങ്ങിന്‌ ശേഷം മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കവെ അവർ പറഞ്ഞു.