kuthiran tunnel
കുതിരാന്‍ തുരങ്കത്തില്‍ ബക്കറ്റ് താഴ്ത്താതെ വീണ്ടും ടിപ്പര്‍ ഓടി; ലക്ഷങ്ങളുടെ നാശനഷ്ടം
രണ്ടാം തുരങ്കത്തിലാണ് സംഭവം.
തൃശൂര്‍ | കുതിരാന്‍ തുരങ്കത്തില്‍ ബക്കറ്റ് താഴ്ത്താതെ വീണ്ടും ടിപ്പര്‍ ഓടിച്ചതിനെ തുടര്‍ന്ന് ലക്ഷങ്ങളുടെ നാശനഷ്ടം. ഈയടുത്ത് ഗതാഗതത്തിനായി തുറന്നുകൊടുത്ത രണ്ടാം തുരങ്കത്തിലാണ് സംഭവം. ടിപ്പറിന്റെ ബക്കറ്റിടിച്ച് ഇലക്ട്രിക് കേബിളുകളും ലൈറ്റുകളും തകര്‍ന്നിട്ടുണ്ട്.
എക്‌സ്‌ഹോസ്റ്റ് ഫാനുകളിലേക്കും ലൈറ്റുകളിലേക്കുമുള്ള ഇലക്ട്രിക് കേബിളുകളാണ് തകര്‍ന്നത്. കൃത്യമായ നാശനഷ്ടം അധികൃതര്‍ കണക്കാക്കിവരുന്നേയുള്ളൂ. ഈയടുത്ത് ഒന്നാം തുരങ്കത്തിലും സമാന സംഭവമുണ്ടായിരുന്നു. അന്ന് ടിപ്പറിന്റെ ബക്കറ്റ് ഉയര്‍ത്തി ഓടിച്ചതിനെ തുടര്‍ന്ന് പത്ത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായിരുന്നു. അന്ന് തകര്‍ന്ന ലൈറ്റുകളും മറ്റും ഇപ്പോഴും പുനഃസ്ഥാപിച്ച് വരുന്നേയുള്ളൂ.







