Kerala
ടിപ്പര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടുപേര്‍ക്ക് നിസ്സാര പരുക്ക്
വാഹനത്തിന്റെ ഡ്രൈവറും, സഹായിയുമായ രഞ്ജിത്ത് (35), അജേഷ് (24) എന്നിവര്‍ക്ക് നിസ്സാര പരുക്കേറ്റു.
റാന്നി | ചിറ്റാര്‍ പടയണിപ്പാറയില്‍ ടിപ്പര്‍ ലോറി റോഡ് വക്കത്തെ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവറും, സഹായിയുമായ രഞ്ജിത്ത് (35), അജേഷ് (24) എന്നിവര്‍ക്ക് നിസ്സാര പരുക്കേറ്റു.
പടയണിപ്പാറ പാലത്തിനോട് ചേര്‍ന്ന് ഇന്ന് മൂന്നോടെയാണ് അപകടമുണ്ടായത്. എതിരെ വന്ന സ്വകാര്യ ബസ്സിന് സൈഡ് കൊടുത്തപ്പോള്‍ തിട്ടല്‍ ഇടിഞ്ഞ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
സംഭവമറിഞ്ഞ് ഓടിക്കൂടിയ പ്രദേശവാസികള്‍ രഞ്ജിത്തിനെയും അജേഷിനെയും പുറത്തെടുത്ത് റാന്നി താലൂക്കാശുപത്രിയില്‍ എത്തിച്ചു. ചിറ്റാര്‍ പോലീസ്, പെരുനാട് പോലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.







