Connect with us

oman

സ്‌കൂള്‍ ബസില്‍ മണിക്കൂറുകളോളം വിദ്യാര്‍ഥി കുടുങ്ങി

ഡ്രൈവറും സൂപ്പര്‍വൈസറും അറസ്റ്റില്‍

Published

|

Last Updated

മസ്‌കത്ത് | സ്‌കൂള്‍ ബസില്‍ മണിക്കൂറുകളോളം കുട്ടി കുടുങ്ങിയതിനെ തുടര്‍ന്ന് ഡ്രൈവറെയും സൂപ്പവര്‍വൈസറെയും റോയല്‍ ഒമാന്‍ പോലീസ് (ആര്‍ ഒ പി) അറസ്റ്റ് ചെയ്തു. കൃത്യനിര്‍വഹണത്തിലെ വീഴ്ചക്കാണ് അറസ്റ്റ് ചെയ്തത്.

മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് സംഭവമുണ്ടായത്. വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂളിലെത്തി വിദ്യാര്‍ഥികള്‍ എല്ലാവരും ഇറങ്ങിയോയെന്ന് ഉറപ്പുവരുത്താന്‍ ഡ്രൈവര്‍ക്കും സൂപ്പര്‍വൈസര്‍ക്കും സാധിക്കാത്തതിനാലാണ് ഈ സംഭവമുണ്ടായത്.

Latest