Kozhikode
രാവിലെ ഓടുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
അത്തോളി ജി വി എച്ച് എസ് എസ് വി എച്ച് എസ് ഇ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

കോഴിക്കോട് | അത്തോളിയില്‍ അതിരാവിലെ വ്യായാമത്തിനിറങ്ങിയ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. കുടക്കല്ല് എടത്തില്‍ കണ്ടി ശ്രീഹരിയില്‍ അനില്‍കുമാറിന്റെയും ശ്രീജയുടെയും മകന് ഹേമന്ദ് ശങ്കര്‍ (16) ആണ് റോഡ് അരികില്‍ കുഴഞ്ഞു വീണു മരിച്ചത്.
പതിവായി കൂട്ടുകാര്‍ക്കൊപ്പം അതി രാവിലെ ഓടാറുണ്ട്. രാവിലെ ആറു മണിക്കാണു കുഴഞ്ഞു വീണത്. അത്തോളി ജി വി എച്ച് എസ് എസ് വി എച്ച് എസ് ഇ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.
---- facebook comment plugin here -----