fuel price hike
രാജ്യത്തെ പതിവ് കൊള്ളക്ക് ഇന്നും മാറ്റമില്ല
പെട്രോളിനും ഡീസലിനും ഇന്ന് കൂട്ടിയത് 48 പൈസ വീതം
കൊച്ചി | എണ്ണക്കമ്പികള്‍ ദിനചര്യയായി മാറ്റി ഇന്ധന വില വര്‍ധനവിന് ഇന്നും മാറ്റമില്ല. പെട്രോളിനും ഡീസലിനും 48 പൈസ വീതം ഇന്ന് വര്‍ധിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായ ഉയര്‍ന്ന വര്‍ധനവാണിത്.
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109.90 രൂപയും ഡീസലിന് 103.69 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 111.72 രൂപയും ഡീസലിന് 105.46 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 109.99 രൂപയും ഡീസലിന് 103.92 രൂപയുമായി വര്‍ധിച്ചു. വരും ദിവസങ്ങളിലും ഇന്ധനവില ഉയരുമെന്നാണ് സൂചന.







